Your Image Description Your Image Description

മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (എച്ച്എസ്എസ്‌ടി ഇംഗ്ലീഷ്) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി നിയമനത്തിന് നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വിഭാഗക്കാരായ, നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകർക്ക് മുൻഗണന.

യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡിവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡിവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇ-മെയിലിലോ അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 15. ഫോൺ: 04735 227703.

Leave a Reply

Your email address will not be published. Required fields are marked *