Your Image Description Your Image Description

പത്തനംതിട്ട : പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി (48)നെയാണ് കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് ജഡ്ജ് ജി.പി.ജയകൃഷ്ണന്റേതാണ് വിധി. പിഴത്തുക കുട്ടിക്ക് നൽകണം. 2021 മാർച്ച്‌ ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നവംബർ 5ന് കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *