Your Image Description Your Image Description
Your Image Alt Text

സ്കത്ത്: മൂന്നു ദിവസത്തെ മിഡിലീസ്റ്റ് സ്പേസ് കോണ്‍ഫറൻസിന് തിങ്കളാഴ്ച തുടക്കമാകും.

ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയിലൂടെ  ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.

സാമ്ബത്തിക വൈവിധ്യവത്ക്കരണത്തെ പിന്തുണക്കുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ പ്രാദേശിക കേന്ദ്രമായി ഒമാനെ അടയാളപ്പെടുത്താനാണ് ഇവന്റ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വാര്‍ത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയത്തിലെ കമ‍്യൂണിക്കേഷൻസ് ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി അണ്ടര്‍സെക്രട്ടറി ഡോ. അലി ബിൻ അമര്‍ അല്‍ ഷിധാനി പറഞ്ഞു.

മിഡിലീസ്റ്റിലെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുകയും ബഹിരാകാശ ആപ്ലിക്കേഷനുകളിലും സാങ്കേതികവിദ്യകളിലും നിക്ഷേപിക്കുന്നതിനുള്ള ഒരു പ്രധാന മേഖലയായി മാറ്റാനുമാണുദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

അടുത്ത ദശകത്തില്‍, ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍, പ്രവര്‍ത്തനങ്ങള്‍, ബഹിരാകാശ സംബന്ധമായ സംരംഭങ്ങളില്‍ നിക്ഷേപ അവസരങ്ങള്‍ ആകര്‍ഷിക്കല്‍ എന്നിവക്ക് ഊന്നല്‍ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *