Your Image Description Your Image Description

കോഴിക്കോട്: അബദ്ധത്തിൽ ശുചിമുറിയിലെ ക്ലോസറ്റില്‍ കാൽ കുടുങ്ങിയ പ്ലസ് വിദ്യാര്‍ഥിനിയെ അഗ്നിരക്ഷ സേന രക്ഷിച്ചു. വടകര അഴിയൂരിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാൽ ക്ലോസറ്റിൽ കുടുങ്ങിയതോടെ വിദ്യാർഥിനി ബഹളം വെച്ചു. ഇതോടെ വീട്ടുകാർ ഉണർന്നു. കാൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്ഥലത്തെത്തിയ അയൽവാസികളും ശ്രമം നടത്തിയെങ്കിലും കാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്നി രക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തോനൊടുവിൽ കുട്ടിയുടെ കാൽ പുറത്തെടുത്തു.

കാലിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് ആശ്വാസമാണ്. കൂടുതൽ പരിശോധനയ്ക്കായി വിദ്യാര്‍ഥിനിയെ മാഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ദീപക്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാര്‍, ലികേഷ്, അമല്‍ രാജ്, അഗീഷ്, ജിബിന്‍ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *