Your Image Description Your Image Description

ഗൂഗിൾ ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കമ്പ്യൂട്ടറുകളിലെ ഗൂഗിൾ ക്രോമിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (സെർട്ട്-ഇൻ) മുന്നറിയിപ്പ് നൽകിയത്. ക്രോമിന്റെ പഴയ പതിപ്പുകളിൽ ഹാക്കർമാർക്ക് സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ഡേറ്റകൾ ഹാക്ക് ചെയ്യാൻ കഴിയുന്നുവെന്നാണ് സെർട്ട്-ഇൻ പറയുന്നത്. ഇത്തരം സൈബർ ഭീഷണികളിൽ നിന്ന് ഡേറ്റ സുരക്ഷിതമാക്കാൻ ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.

ഗൂഗിൾ ക്രോമിന്റെ പഴയ പതിപ്പുകളിൽ നേരത്തെയും സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഹാക്കർമാർക്ക് ക്രോമിലെ ചില ന്യൂനതകൾ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറുകളെ വിദൂരത്ത് നിന്ന് നിയന്ത്രിക്കാനും അവയിലെ ഡേറ്റ ആക്‌സസ് ചെയ്യാനും വിവരങ്ങൾ മാറ്റാനും ബ്രൗസർ ക്രാഷ് ചെയ്യാനും ഉപയോഗ ശൂന്യമാക്കാനും കഴിയുമെന്ന് സെർട്ട്-ഇൻ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അപ്‌ഡേറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അവർ അറിയിച്ചു.

ഡെസ്ക്ടോപ്പിൽ ഗൂഗിൾ ക്രോം ബ്രൗസർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

.കമ്പ്യൂട്ടറിൽ ഗൂഗിൾ ക്രോം ബ്രൗസർ തുറക്കുക.

.ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക (ബ്രൗസർ വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ)

.’ഹെൽപ്’ എന്നതിൽ ക്ലിക്ക് ചെയ്യുക: തുടർന്ന് ‘about google chrome’ എന്നതിൽ ക്ലിക്ക് ചെയ്യുക.

.അപ്‌ഡേറ്റുകൾക്കായി പരിശോധിക്കുക (check for update): ക്രോം അപ്‌ഡേറ്റുകൾ പരിശോധിക്കുകയും ലഭ്യമായ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക.

.ക്രോം റീസ്റ്റാർട്ട് ചെയ്യുക: അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, അപ്‌ഡേറ്റ് പ്രക്രിയ പൂർത്തിയാക്കാൻ റീസ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്യുക.

റീസ്റ്റാർട്ട് ചെയ്‌തുകഴിഞ്ഞാൽ, ക്രോം ബ്രൗസർ അപ്ഡേറ്റ് ആകും

Leave a Reply

Your email address will not be published. Required fields are marked *