Your Image Description Your Image Description

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയാകെ ഞെട്ടിയിരിക്കുകയാണ്, 7300mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്ഫോൺ ഏപ്രിൽ 11ന് ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നു. ഇത്രയും ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ ഇതിന് മുൻപ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടില്ല. ഇതിന് മുൻപും പല ചരിത്ര മുന്നേറ്റങ്ങൾ അ‌വതരിപ്പിച്ചിട്ടുള്ള ഐക്യൂ ആണ് ഈ പുതിയ സ്മാർട്ട്ഫോൺ ലോഞ്ചിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവതലമുറയുടെ പ്രി​യപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ Z സീരീസിൽ അ‌ടുത്തതായി അ‌വതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10 (iQOO Z10).

ഏപ്രിൽ 11 ന് ഇന്ത്യയിൽ iQOO Z10 ലോഞ്ച് ചെയ്യും എന്ന വാർത്തയോട് ഒപ്പം തന്നെ ഇതിൽ 7300mAh ബാറ്ററിയാണ് ഉള്ളത് എന്ന വിവരവും ഐക്യൂ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. അ‌തിനാൽത്തന്നെ ഈ ഫോണിന്റെ വരവ് ഇതിനകം സ്മാർട്ട്ഫോൺ പ്രേമികളെ ആവേശം കൊള്ളിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പോൾ ആവേശം ഇരട്ടിയാക്കുന്ന വിധത്തിൽ ഒരു ലീക്ക് റിപ്പോർട്ട് കൂടി വന്നിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *