Your Image Description Your Image Description
Your Image Alt Text

കുവൈത്ത്സിറ്റി:  സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മറ്റു കമ്ബനികളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍.

പബ്ലിക് അതോറിറ്റി വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷകര്‍ ‘ഈസിയര്‍ സര്‍വിസ്’, ‘ഈസി ആപ്ലിക്കേഷൻ’ വഴി ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ സബ്മിറ്റ് ചെയ്യുന്ന ഫോമുകള്‍ നിലവിലെ സ്പോണ്‍സറില്‍ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം പാര്‍ട്ട് ടൈം ജോലി നല്‍കുന്ന തൊഴിലുടമയുടെ അംഗീകാരത്തിനായി ഫോര്‍വേഡ് ചെയ്യും. തുടര്‍ന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക് പെര്‍മിറ്റ് അനുമതി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

ജോലി പെര്‍മിറ്റ് ലഭിച്ചാല്‍ ദിനേന പരമാവധി നാലു മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം. മറ്റൊരു സ്ഥാപനത്തില്‍ പോയോ വിദൂരമായോ ജോലി ചെയ്യാനും കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *