Your Image Description Your Image Description

തിരുവനന്തപുരം : ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. ഇന്ന് റിട്ടയർമെന്റ് ചടങ്ങുകളടക്കം നടക്കാനിരിക്കെയാണ് ആത്മഹത്യ.

റാഫിയുടെ അഴൂരിലെ കുടുംബവീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥന്റെ മരണത്തിൽ കുടുംബവും സഹപ്രവർത്തകരും ദുരൂഹത ആരോപിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ അടക്കം പൊലീസ് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *