Your Image Description Your Image Description

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സമഗ്രമായ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി , വിമാനത്താവളത്തിന്റെ റൺവേയിൽ പൂർണ്ണമായ ഉപരിതല മാറ്റിസ്ഥാപിക്കൽ, റീ-കാർപെറ്റിംഗ് എന്നിവയുൾപ്പെടെ ഗണ്യമായ നവീകരണങ്ങൾ ഇന്ന് പൂർത്തിയാകും. ഞായറാഴ്ച മുതല്‍ മുഴുവന്‍സമയ വിമാന സര്‍വീസുകളുമുണ്ടാകുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ ജനുവരി 14 മുതലാണ് റണ്‍വേ ബലപ്പെടുത്തുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. തുടര്‍ന്ന് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. 3374 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് നിലവിൽ റൺവേയ്ക്ക്. റൺവേയുടെ ഉപരിതലം പൂർണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘർഷണം ഉറപ്പാക്കി പുനർനിർമിച്ചു. എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം എൽഇഡിയാക്കി മാറ്റി. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിച്ചു.

രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുമണിവരെ റണ്‍വേ അടച്ചിട്ടായിരുന്നു ബലപ്പെടുത്തുന്നതിനുള്ള നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്. വള്ളക്കടവ് മുതല്‍ ഓള്‍സെയിന്റ്സ് വരെ നീളത്തിലുള്ള റണ്‍വേയുടെ നവീകരണമാണ് ശനിയാഴ്ചയോടെ പൂര്‍ത്തിയാകുക. ഇതു സംബന്ധിച്ചുള്ള സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയായതായും സൂചനയുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലെ റണ്‍വേകള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ബലപ്പെടുത്തല്‍ അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിയമം.

വിമാനങ്ങള്‍ വന്നിറങ്ങുമ്പോഴുണ്ടാകുന്ന ഉരസലില്‍ ടയറുകളുടെ ഭാഗങ്ങള്‍ റണ്‍വേയുടെ ഉപരിതലത്തില്‍ പറ്റിപ്പിടിക്കാറുണ്ട്. ഇത്തരത്തിലുണ്ടായിരുന്ന അവശിഷ്ടങ്ങളെ മുഴുവന്‍ നീക്കംചെയ്തശേഷമായിരുന്നു റണ്‍വേ പുനര്‍നിര്‍മിച്ചത്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഘര്‍ഷണം ഉറപ്പാക്കാനുമായെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. നവീകരണത്തിന് ശേഷം ഏപ്രിൽ മുതലുള്ള വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ രാജ്യാന്തര സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. ഒരു വർഷത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്കു ശേഷമാണു റൺവേ നവീകരണം പൂർത്തിയാകുന്നത്.

വിമാനത്താവളത്തിന്റെ ആധുനികവൽക്കരണ ശ്രമങ്ങളുടെ ഒരു നിർണായക ഭാഗമാണ് റൺവേ റീ-കാർപെറ്റിംഗ് സംരംഭം. പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനങ്ങൾക്ക് ഒപ്റ്റിമൽ ഘർഷണ നില ഉറപ്പാക്കാൻ ഇത് രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയിൽ സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും നിലനിർത്തുന്നതിന് ഈ മെച്ചപ്പെടുത്തൽ അത്യന്താപേക്ഷിതമാണ്. ജീർണിച്ച പ്രതലം മാറ്റിസ്ഥാപിക്കുന്നതിലൂടെ, പദ്ധതി റൺവേയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും വിശ്വാസ്യതയും ഗണ്യമായി വർദ്ധിപ്പിക്കുകയും ആഗോള വ്യോമയാന മാനദണ്ഡങ്ങളുടെ കർശനമായ ആവശ്യകതകൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *