Your Image Description Your Image Description

മ​നാ​മ: രാജ്യത്തെ വിവിധയിടങ്ങളിലെ കടകളിൽ മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. 21 ഉം 29​ഉം വയസുള്ള പ്രതികളാണ് അറസ്റ്റിലായത്. ഇവരെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പിടികൂടിയത്. രാജ്യത്തെ വിവിധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ട​ക​ളെ ല​ക്ഷ്യ​മിട്ടായിരുന്നു പ്രതികൾ മോഷണം നടത്തി വന്നിരുന്നത്. മോഷണത്തെ സംബന്ധിച്ച പരാതി ലഭിച്ചതുമുതൽ പ്രതികൾക്കായുള്ള അന്വേഷണം ഉദ്യോഗസ്ഥർ ആരംഭിച്ചിരുന്നു.

പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തിലൂടെയും ര​ഹ​സ്യ​വി​വ​ര ശേ​ഖ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ നടന്നുവരികയാണ്. അറസ്റ്റിലായ രണ്ടു പേരെയും പ​ബ്ലി​ക് പ്രോ ​സി​ക്യൂ​ഷ​ന് കൈ​മാ​റി​.

Leave a Reply

Your email address will not be published. Required fields are marked *