Your Image Description Your Image Description
Your Image Alt Text

ദോഹ: ഖത്തറില്‍ 10 ദിവസത്തിലേറെ നീണ്ട അവധിക്കാലത്തിനു ശേഷം സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ വീണ്ടും അധ്യയനത്തിരക്കിലേക്ക്.

ഏതാനും സ്കൂളുകളില്‍ കഴിഞ്ഞ ദിവസം ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നാൽ സര്‍ക്കാര്‍ സ്കൂളുകള്‍ തിങ്കളാഴ്ച അധ്യയനം തുടങ്ങും. വിവിധ ഇന്ത്യൻ സ്കൂളുകളിലും ഇന്നു തന്നെയാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.

ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലെത്തിയും കുടുംബത്തിനൊപ്പം ചെലവഴിച്ചുമാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ മടക്കം.

3.80 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 1122 സ്കൂളുകളിലേക്കും കിന്റര്‍ ഗാര്‍ട്ടനുകളിലേക്കുമായി ശൈത്യകാല ഇടവേളക്കിടെ തിരിച്ചെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *