Your Image Description Your Image Description
Your Image Alt Text

ദോഹ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻസായിദ് അല്‍ നഹ്യാനുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍ റഹ്മാൻ ആല്‍ഥാനി  കൂടിക്കാഴ്ചനടത്തി.

ഖത്തര്‍ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻഖലീഫ ആല്‍ഥാനി, അബൂദബി ഉപഭരണാധികാരയ ശൈഖ് താനൂൻ ബിൻ സായിൻ അല്‍ നഹ്യാൻ എന്നിവയും പങ്കെടുത്തു. അബൂദബിയിലെ ഖസ്ര്‍ അല്‍ ഷാതിയിലായിരുന്നു ചര്‍ച്ച.

അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുടെ ആശംസസന്ദേശം പ്രധാനമന്ത്രി യു.എ.ഇ ഭരണാധികാരിക്ക് കൈമാറി.  ഖത്തറും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി സഹകരണവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *