ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.
മാര്‍ച്ച് 29 ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് അഹ്വാനം ചെയ്തിരിക്കുന്നത്. മാസപ്പിറവി കാണുന്നവര്‍ 24644037, 24644070, 24644004, 24644015 എന്നീ നമ്പറുകളിലുടെ വിവരം അറിയിക്കാം. 24693339 എന്ന നമ്പറിലേക്ക് ഫാക്സ് വഴിയും റിപ്പോർട്ട് ചെയ്യാം.