Your Image Description Your Image Description

പെരുന്നാൾ അവധിദിനങ്ങളിൽ മുൻവർഷങ്ങളേക്കാൾ യുഎഇയിലേക്ക് സന്ദർശകരുടെ തിരക്കേറുമെന്ന് റിപ്പോർട്ട്. യുഎഇയിലെ ഹോട്ടലുകളിലേറെയും ഇതിനകം 100 ശതമാനം ബുക്കിങ്‌ നടന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ശൈത്യകാലം ഇപ്പോഴും തുടരുന്നതിനാൽ പെരുന്നാളാഘോഷത്തോടൊപ്പം സുഖകരമായ കാലാവസ്ഥ ആസ്വദിക്കാനും ധാരാളം വിനോദസഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. തിരക്കുകണക്കിലെടുത്ത് വിമാനത്താവളങ്ങളിലും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ അവസാനംവരെ യുഎഇയിൽ ഏറ്റവും തിരക്കേറിയ ടൂറിസംകാലയളവായാണ് കണക്കാക്കുന്നത്.

മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ യുഎഇയിലെ 77 ശതമാനം ഹോട്ടൽമുറികളും ബുക്കുചെയ്തുകഴിഞ്ഞു. ഡൗൺടൗൺ, പാം തുടങ്ങിയ പ്രധാനസ്ഥലങ്ങളിലെ ജനപ്രിയഹോട്ടലുകളിൽ താമസക്കാരുടെ എണ്ണം 100 ശതമാനത്തിലെത്തുമെന്നാണ് വിവരം. കൂടാതെ ഹോട്ടലുകൾ നിലവിൽ 80 ശതമാനത്തിലേറെ താമസക്കാരുടെ എണ്ണം നിലനിർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *