Your Image Description Your Image Description

ദുബായിൽ 700 വിമാനത്താവള ടാക്സികൾ കൂടി വരുന്നു. ഗ്ലോബൽ റൈഡ് -ഹെയിലിങ് പ്ലാറ്റ്​ഫോം ആയ ബോൾട്ട് ദുബായ് ടാക്സി കമ്പനി (ഡിടിസി)യുമായി സഹകരിച്ചാണ് ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നത്.

ഈ സംരംഭം ദുബായിയുടെ സ്മാർട്ട് സിറ്റി ആശയത്തെയും ആർടിഎയുടെ 80% ടാക്സി യാത്രകൾ ഓൺലൈൻ ബുക്കിങ്ങിലേയ്ക്ക് മാറ്റാനുള്ള ലക്ഷ്യത്തെയും സഹായിക്കും. യാത്രക്കാർക്ക് ബോൾട്ട് ആപ്പ് വഴി ടാക്സികൾ മുൻകൂർ ബുക്ക് ചെയ്യാനും നിരക്ക് മുൻകൂർ അറിയാനും പ്രത്യേകമായ ഡിടിസി വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *