Your Image Description Your Image Description

ഇടുക്കി : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന് കീഴിലുള്ള ദേവികുളം സാഹസികഅക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു .അഡ്വഞ്ചര്‍ ടൂറിസത്തിനും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായ കേന്ദ്രം എന്നനിലയിലാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്.

അക്കാദമിക്ക് സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്ത് 9.63 കോടി രൂപ ചെലവഴിച്ച് നൂറ് പേര്‍ക്ക് താമസം, പരിശീലനത്തിനുള്ള സൗകര്യം, ആംഫി തിയറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, വിഐപി മുറികള്‍, ആധുനിക രീതിയിലുള്ള ശുചിമുറികള്‍, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് പുതുതായി നിർമ്മിക്കുന്നത് .തീരദേശ വികസന അതോറിറ്റിക്കാണ് നിര്‍മ്മാണചുമതല. ദേവികുളത്ത് നിലവിലുള്ള അക്കാദമിയിലെ പരിശീലനത്തിനുള്ള സൗകര്യക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സാഹസിക അക്കാദമി നിര്‍മ്മിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്ക് ശാസ്ത്രീയമായി പരിശീലനം നല്‍കി സമൂഹനന്മക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സാഹസിക അക്കാദമിയുടേത്.

ഉദ്ഘാടന പരിപാടിയിൽ അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയർമാൻ എസ് സതീഷ് , ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *