Your Image Description Your Image Description

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് 47 ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ മു​ഴു​വ​ന്‍ സ​മ​യ​വും ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​കും.

ക്യാ​പി​റ്റ​ൽ , ഹ​വ​ല്ലി ഹെ​ൽ​ത്ത് സോ​ണി​ല്‍ ആ​റു ക്ലി​നി​ക്കു​ക​ളും ഫ​ർ​വാ​നി​യ ഹെ​ൽ​ത്ത് സോ​ണി​ല്‍ ഒ​മ്പ​തു ക്ലി​നി​ക്കു​ക​ളും അ​ഹ്മ​ദി ഹെ​ൽ​ത്ത് സോ​ണി​ല്‍ 12 ക്ലി​നി​ക്കു​ക​ളും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കും. അ​വ​ധി​ക്കാ​ല​ത്തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *