Your Image Description Your Image Description

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രിയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകള്‍ കൃഷി സമൃദ്ധി പദ്ധതിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് കൃഷി ചെയ്യുന്നതിനായി നല്‍കിയ വിത്തുകളുടെ വിതരണോദ്ഘാടനം പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. ചേന, ചേമ്പ്, കാച്ചില്‍, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് വിതരണം ചെയ്തത്.

കൃഷി ഓഫീസര്‍ ലാലി സി പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം എ. കെ. സുരേഷ്, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ രാജി പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പോള്‍ പി ജോസഫ്, കൃഷി അസിസ്റ്റന്റ് റീനരാജു, ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *