തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ വർക്കർമാർക്ക് കുടിശിക 53 കോടി രൂപ നൽകിയിരുന്നുവെന്ന് കെ എൻ ബാലഗോപാൽ. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന്അദ്ദേഹം പറഞ്ഞു.
കെ എൻ ബാലഗോപാലിന്റെ പ്രതികരണം….
ആശാ വർക്കർമാരുടെ സമരത്തോട് ഒരു ദേഷ്യമോ എതിർപ്പോ ഇല്ല.സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും.അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിർക്കുന്നത്.യു ഡി എഫ് പഞ്ചായത്തുകൾ ആശമാർക്ക് വേതനം വർധിപ്പിക്കുന്നതിൻ്റെ സാങ്കേതിക വശങ്ങൾ നോക്കണം. എന്നാൽ ഒരു സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ നോക്കരുത്.
സിനിമയിൽ ഒരു സംഭവത്തെ പരാമർശിക്കാനേ പാടില്ല എന്ന് പറയുന്നത് അപകടകരമാണ്. ജനാധിപത്യ നിഷേധത്തിൻ്റെ രൂക്ഷമായ ഭാവമാണിത്. അഭിപ്രായവും അഭിപ്രായ വ്യത്യാസവും പറയാൻ പാടില്ലന്ന് സ്ഥിതി വരുന്നതും സാഹിത്യ സൃഷ്ടികൾ പാടില്ലെന്ന് പറയുന്നതും ശരിയല്ല. സെൻസർ ബോർഡിന് പോലും ആദ്യം തോന്നാത്ത കാര്യമാണ് സിനിമയെപ്പറ്റി ചിലർ ചുണ്ടിക്കുന്നത്. അത് തെറ്റായ പ്രവണതയാണ്.