Your Image Description Your Image Description

ഏപ്രിൽ മാസത്തിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ഏപ്രിൽ മാസത്തിൽ മൊത്തം 15 ബാങ്ക് അവധികൾ വരുന്നത്.

കേരളത്തിൽ ഞായറാഴ്‌ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ച‌യും ബാങ്കിന് അവധിയാണ്. മഹാവീർ ജയന്തി, അംബേദ്കർ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ തൃതീയ തുടങ്ങി നിരവധി പ്രധാനപ്പെട്ട ദിനങ്ങൾ ഏപ്രിലിൽ വരുന്നുണ്ട്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ് ബാങ്കുകൾക്ക് അവധി.

2025 ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങൾ ( സംസ്ഥാനം തിരിച്ചുള്ള പട്ടിക )

ഏപ്രിൽ 1 (ചൊവ്വ) – ബാങ്കുകളുടെ വാർഷിക അക്കൗണ്ട് ക്ലോസിങ്- എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധി

ഏപ്രിൽ 5 (ശനി) ബാബു ജഗ്‌ജീവൻ റാമിന്റെ ജന്മദിനം-തെലങ്കാനയിൽ ബാങ്കുകൾ അവധി

ഏപ്രിൽ ആറ് (ഞായറാഴ്‌ച)- ബാങ്ക് അവധി

ഏപ്രിൽ 10 (വ്യാഴം) മഹാവീർ ജയന്തി-ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.

ഏപ്രിൽ 12 (രണ്ടാം ശനിയാഴ്ച്‌ച)

ഏപ്രിൽ 13 ( ഞായറാഴ്ച്‌ച)

ഏപ്രിൽ 14 (തിങ്കളാഴ്‌ച) അംബേദ്കർ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം- മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ന്യൂഡൽഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകൾക്ക് അവധി.

ഏപ്രിൽ 15 (ചൊവ്വ) ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചൽ ദിനം- അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി

ഏപ്രിൽ 20- ഈസ്റ്റർ- ഞായറാഴ്

ഏപ്രിൽ 21 (തിങ്കൾ) ഗാരിയ പൂജ- ത്രിപുരയിൽ ബാങ്കുകൾക്ക് അവധി

ഏപ്രിൽ 26- നാലാമത്തെ ശനിയാഴ്ച

ഏപ്രിൽ 27- ഞായറാഴ്ച

ഏപ്രിൽ 29 (ചൊവ്വ) പരശുരാമ ജയന്തി-ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധി

ഏപ്രിൽ 30 (ബുധൻ) ബസവ ജയന്തിയും അക്ഷയ തൃതീയയും- കർണാടകയിൽ ബാങ്കുകൾക്ക് അവധി.

 

 

Leave a Reply

Your email address will not be published. Required fields are marked *