Your Image Description Your Image Description

കോ​ട്ട​യം: കോ​ട്ട​യം സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന റാ​ഗിം​ഗി​ൽ അ​ന്വേ​ഷ​ണത്തിൽ കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും.പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി നാ​ൽ​പ്പ​ത്തി​യ​ഞ്ചാം ദി​വ​സ​മാ​ണ് ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം നൽകുന്നത്.

ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റ് പേ​രെ അ​ഞ്ച് പ്ര​തി​ക​ൾ ചേ​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ഉ​പ​ദ്ര​വി​ച്ചു. ന​വം​ബ​ർ മു​ത​ൽ നാ​ല് മാ​സ​മാ​ണ് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ളെ പ്ര​തി​ക​ൾ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യും പ്ര​തി​ക​ൾ ആ​ഘോ​ഷി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം മാ​ര​ക ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ൾ സ്ഥി​രം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *