Your Image Description Your Image Description

സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി നല്‍കി വിയറ്റ്‌നാം. പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിന്റെ വിദേശ ഉടമസ്ഥതയില്‍ നിയന്ത്രണമുണ്ടാവില്ലെന്നും 2030 വരെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും വിയറ്റ്‌നാം സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഫിക്‌സഡ്, മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ക്കുള്ളിലും സേവനം നൽകാം.

പരീക്ഷണാടിസ്ഥാനത്തിലുള്ള അനുമതിയായതിനാല്‍ പരമാവധി ആറ് ലക്ഷം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം നല്‍കാനാവുക. അമേരിക്കയുടെ താരിഫ് നടപടികള്‍ തടയുന്നതിന് വേണ്ടിയാണ് വിയറ്റ്‌നാം ഒരു അമേരിക്കൻ കമ്പനിക്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാന്‍ അനുവാദം നല്‍കിയതെന്നാണ് റിപ്പോർട്ട്. വിയറ്റ്‌നാമില്‍ സേവനം ആരംഭിക്കാന്‍ സ്‌പേസ് എക്‌സ് അനുവാദം തേടിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവില്‍ ആഗോള തലത്തില്‍ 120 വിപണികളില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *