Your Image Description Your Image Description

പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. വെളിച്ചെണ്ണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. നാളികേര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതിനൊപ്പം വൻ ഡിമാൻഡ് ആണ് വെളിച്ചെണ്ണവിലയിൽ സൃഷ്ടിക്കുന്നത്.

അതേസമയം കുരുമുളക്, റബർവിലകളിൽ മാറ്റമില്ലാതെ തുടരുകയാണ്. റബർ ആഭ്യന്തരവിലയിൽ തുടർ വർധനയുണ്ടായില്ല. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകൾ മാറ്റമില്ലാതെ തന്നെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലയിലും മാറ്റമില്ല. കൊക്കോ ഉണക്കയ്ക്ക് 25 രൂപ കൂടി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *