Your Image Description Your Image Description

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ ഉന്നം വെച്ച് വിവാദ പരാമർശവുമായി അനന്തിരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍.

നിശ്ചിത പ്രായമെത്തിയാല്‍ ആളുകള്‍ വിരമിക്കണം. ഇതാണ് വര്‍ഷങ്ങളായുള്ള പാരമ്ബര്യം. എന്നാല്‍ ചില ആളുകള്‍ അത് ശ്രദ്ധിക്കാൻ തയ്യാറാവുന്നില്ല, അജിത് പവാര്‍ പറഞ്ഞു.

എൻ.സി.പി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ശരദ് പവാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇത് പാലിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്തിന്റെ വിമര്‍ശനം.

60 വയസ് കഴിഞ്ഞാല്‍ ആളുകള്‍ വിരമിക്കും, ചിലര്‍ 65ലും ചിലര്‍ 70ലും ചിലര്‍ 80ലും വിരമിക്കും. പക്ഷേ, 80 കഴിഞ്ഞിട്ടും ഈ വ്യക്തി വിരമിക്കാൻ തയ്യാറാവുന്നില്ലെന്നും അജിത് പവാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍ പ്രഖ്യാപിച്ചത്. ഇനി പുതിയ തലമുറയ്ക്കുള്ള സമയമാണെന്നും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് നടത്തി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *