Your Image Description Your Image Description

ഇന്നത്തെ കാലത്ത് വിവാഹം എന്ന് പറയുന്നത് പാരമ്പര്യവും ആചാരങ്ങളും പ്രകടമാക്കുന്ന ചടങ്ങ് എന്നതിലുപരി ഓരോരുത്തരുടെയും ആസ്തിയും ആഡംബരവും കാണിക്കുന്ന ചടങ്ങായി മാറിയിരിക്കുകയാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണം തങ്ങളുടെ വിവാഹം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. ആകാശ ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോൺ മിക്ക വിവാഹങ്ങളിലും സ്ഥാനം നേടിക്കഴിഞ്ഞു. ചില സന്ദർഭങ്ങളിൽ പരീക്ഷണങ്ങൾ അപകടങ്ങളിലേക്കും എത്തിച്ചേരാറുണ്ട്. കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോഷൂട്ടിനിടെ വധുവിന് ബലൂൺ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചിരുന്നു. അതുപോലെ ഒരു വിവാഹത്തിനിടെ സംഭവിച്ച ഒരബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഈ വിവാഹത്തിൽ വധൂവരന്മാർക്ക് പരസ്പരം കൈമാറുന്നതിനുള്ള മാല ഇരുവരെയും ഏൽപ്പിക്കുന്നതിനായി സജ്ജീകരിച്ചിരുന്നത് ഒരു ഡ്രോണിനെയാണ്. എന്നാൽ ഡ്രോണിനുണ്ടായ സാങ്കേതിക പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഡ്രോൺ കൊണ്ടുവരുന്ന മാല വാങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്ന വരനെ വീഡിയോയുടെ തുടക്കത്തിൽ കാണാം. വരന്റെ അരികിൽ എത്തുന്നതും ഡ്രോൺ അവിടെനിന്ന് മാല വരനെ ഏൽപ്പിക്കുന്ന വിധത്തിലും ആയിരുന്നു കാര്യങ്ങൾ സജ്ജീകരിച്ചിരുന്നത്.

എന്നാൽ ,സംഭവിച്ചതാകട്ടെ മറ്റൊന്നാണ്. വരന് അരികിലെത്തിയിട്ടും യാതൊരു മൈൻഡും ഇല്ലാതെ ഡ്രോൺ വീണ്ടും മുന്നോട്ട് നീങ്ങി. സംഗതി കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ വരൻ മാല വേഗത്തിൽ ചാടിപ്പിടിച്ചു. അതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ തകർന്നു വീണു. ഈ കാഴ്ച കണ്ട് അതിഥികൾ ചിരിക്കുന്നതും വരൻ ദേഷ്യത്തോടെ ഡ്രോൺ ഓപ്പറേറ്ററെ നോക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. @ravi_arya_88 എന്നയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.

Leave a Reply

Your email address will not be published. Required fields are marked *