Your Image Description Your Image Description

രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെയാണു നിയമസഭയിൽ എത്തിയതെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ കഴിഞ്ഞ ദിവസത്തെ നിയമസഭാ വാർത്തകൾ ഒന്ന് നോക്കിയാൽ മതിയാവും. കാര്യങ്ങളെ വളച്ചൊടിച്ചും തേച്ചു മാറ്റിയും തങ്ങൾക്കനുകൂലമാക്കി മറ്റുള്ളവരെ പരിഹസിക്കുന്നതിൽ താനുമൊരു കറകളഞ്ഞ കോൺഗ്രെസ്സുകാരൻ തന്നെയാണെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട് അവിടെ.

സർവകലാശാലാ നിയമഭേദഗതി വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി ആർ.ബിന്ദുവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധമാണ് നടന്നത് . രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ നടത്തിയത് ‘വെർബൽ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. പുതിയ അംഗത്തെ അപമാനിക്കുന്ന വാക്കുകൾ സഭാരേഖകളിൽനിന്ന് മാറ്റണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറയുകയുണ്ടായി. തുടർന്നു പ്രതിപക്ഷംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. കോൺഗ്രസ് പിന്നെ അസഭ്യമൊന്നും പറയാത്ത പാർട്ടി ആയതുകൊണ്ട് രമേശ് ചെന്നിത്തലയെ തെറ്റൊന്നും പറയാൻ പറ്റില്ല. പക്ഷെ നേതാവേ.. കഴിഞ്ഞ വര്ഷം യോഗത്തിൽ വി ഡി സതീശൻ എത്താൻ വൈകിയപ്പോൾ സുധാകരൻ ഉപയോഗിച്ച എന്തോ ഒരു വാക്കുണ്ടല്ലോ . എന്തോന്നാ അത്..
ബിൽ സംബന്ധിച്ചു മന്ത്രിക്ക് അറിവില്ലെന്നും സർവകലാശാലകളെ അടക്കിഭരിക്കാൻ മന്ത്രിക്ക് ആർത്തിയാണെന്നും രാഹുൽ പറഞ്ഞതാണു ബിന്ദുവിനെ ചൊടിപ്പിച്ചത്. ‘‘എന്റെ മകന്റെ പ്രായമുള്ള ആൾക്ക് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമെങ്കിൽ പിന്നെ എനിക്കും പറയാം. നാലാംകിട കുശുമ്പും നുണയും ചേർത്താണു രാഹുൽ ഇവിടെ പ്രസംഗിച്ചത്’’ എന്നു മന്ത്രി ബിന്ദു രോഷത്തോടെ പ്രതികരിക്കുകയുണ്ടായി . രാഹുൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി മൈക്കില്ലാതെ ‘പോടാ ചെറുക്കാ’ എന്നു പറഞ്ഞുവെന്നും മന്ത്രി സ്ഥാനത്തിരിക്കാൻ ആർ.ബിന്ദുവിനു യോഗ്യതയില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. എനിക്ക് സംശയം മൈക്ക് ഇല്ലാതിരുന്നിട്ടും സതീശൻ അതെങ്ങനെ കേട്ടു എന്നാണ്. ബിന്ദു മിനിസ്റ്ററുടെ വായിലായിരുന്നോ സതീശൻ കസേര ഇട്ട് ഇരുന്നത്? ഒടുവിൽ പിച്ചീന്നും മാന്തിയെന്നും കോക്രി കാണിച്ചു എന്നുമൊക്കെ പറഞ്ഞ് മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച്, സഭാ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണ പക്ഷത്തിനെതിരെ കുശുമ്പ് കുത്തി, എങ്ങനെ വിഷയം മാറ്റുമെന്ന് കരുതി ഇരുന്നപ്പോഴാ സതീശൻ തക്ക സമയത്തു ബുദ്ധി പ്രയോഗിച്ചത്. അല്ലെകിൽ മന്ത്രി സഭയുടെ വാക്കുകൾക്കിടയിൽ തൊലി ഉരിഞ്ഞു പോയേനെ.
ബിജെപിയുടെ കാവിവൽക്കരണത്തെ എതിർക്കാൻ കൊണ്ടുവന്ന ബിൽ ഉപയോഗിച്ചു സിപിഎം സർവകലാശാലകളെ ചുവപ്പുവൽക്കരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുകയുണ്ടായി . ‘‘നേരത്തേ ഉണ്ടായിരുന്ന ഗവർണർ രാജ് മാറ്റി മന്ത്രിരാജ് ആക്കിയിരിക്കുകയാണെന്നും സർവകലാശാലകളെ അടക്കിഭരിക്കാനുള്ള മന്ത്രിയുടെ ആർത്തി, നിയമം വായിക്കുമ്പോൾ വ്യക്തമാകുമെന്നും നിയമത്തിന്റെ ബാലപാഠം പോലും വായിക്കാതെയാണു മന്ത്രി, എ.പി.അനിൽകുമാറിനെ പോലെ മുതിർന്ന അംഗങ്ങളെ പുച്ഛവും പരിഹാസവും വാരിവിതറി സഭയിൽ നേരിടുന്നതെന്നും വൈസ് ചാൻസലറെ ഒഴിവാക്കി മന്ത്രിക്ക് അടക്കിഭരിക്കാൻ വേണ്ടിയുള്ള നിയമഭേദഗതിയാണ് നടപ്പാക്കിയിരിക്കുന്നതെന്നുമാണ് രാഹുൽ പറഞ്ഞത്.
മാത്രമല്ല, കൽപാന്തകാലത്തോളം താനായിരിക്കില്ല മന്ത്രി എന്നാണ് ആർ.ബിന്ദു എപ്പോഴും മറുപടി പറയുക. അത് ഞങ്ങൾക്കു നല്ല ബോധ്യമുണ്ട്. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസ മന്ത്രിസ്ഥാനം എട്ടു മാസം കൂടിയേ ഉള്ളൂ എന്നും അതു കഴിയുമ്പോൾ യുഡിഎഫ് മന്ത്രി വരുമെന്നും രാഹുൽ കൂട്ടിച്ചേർക്കുകയുണ്ടായി. ചപല വ്യാമോഹങ്ങൾ. അല്ലാണ്ടെന്താ?

Leave a Reply

Your email address will not be published. Required fields are marked *