Your Image Description Your Image Description
ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യത്തിന്റെ സുപ്രധാന ദൗത്യമായ ഗഗൻയാൻ 2025-ഓടെ വിക്ഷേപിക്കുമെന്ന് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്.
ഗഗൻയാന് 2024 വളരെ പ്രധാനപ്പെട്ട വര്‍ഷമാണെന്നും ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഒന്നിലധികം പരീക്ഷണങ്ങളാകും ഐഎസ്‌ആര്‍ഒ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
ക്രൂ മൊഡ്യൂളിന്റെയും ഓപ്പറേഷൻ മൊഡ്യൂളിന്റെയും പ്രവര്‍ത്തനങ്ങളെല്ലാം വിഭാവനം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് ടെസ്റ്റ് ഫ്ലൈറ്റുകള്‍ ഉറപ്പാക്കുമെന്നും തുടര്‍ന്ന് വരുന്ന വര്‍ഷത്തോടെ അന്തിമ വിക്ഷേപണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.2025-ല്‍ ഒരു സംഘം ബഹിരാകാശത്തേക്കാണെങ്കില്‍ മറ്റൊരു സംഘം കടലിന്റെ അടിത്തട്ടിലും പര്യവേക്ഷമം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *