Your Image Description Your Image Description

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹി മദ്യനയ കേസില്‍ പ്രതിചേര്‍ക്കാൻ ഇ.ഡി നീക്കം നടത്തുന്നതായി റിപ്പോർട്ട്.

ആം ആദ്മി പാര്‍ട്ടിക്കെതിരെ കേസെടുക്കുകവഴി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ നടപടി കൂടുതല്‍ ശക്തമാക്കാനാണ് ഇ.ഡിയുടെ നീക്കം.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 70-ാം വകുപ്പ് പ്രകാരമാകും ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുക. കള്ളപ്പണ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് പി.എം.എല്‍.എ നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം കേസെടുക്കാറ്. എന്നാല്‍, ഈ വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയും കേസുകള്‍ എടുക്കാൻ സാധിക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ തന്നെ കമ്ബനികള്‍ക്കും ട്രസ്റ്റുകള്‍ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. കള്ളപ്പണ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന കമ്ബനികള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാൻ നിയമ പ്രകാരം ഇ.ഡിക്ക് സാധിക്കുക.

ഇതേനിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളാണെങ്കില്‍ അവരുടെ അധ്യക്ഷൻ, സെക്രട്ടറി, കണ്‍വീനര്‍, ട്രഷറര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാൻ കഴിയുമെന്നാണ് ഇ.ഡിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *