Your Image Description Your Image Description

കാട്ടുപന്നിയുടെ കുത്ത് തടയുന്നതിനിടെ കൈക്ക് കടിയേറ്റ് കണ്ണൻകുന്ന് അറയക്കമറ്റത്തിൽ(മാത്തച്ചേരിൽ) ബിനോ ഐപ്പിന് (48) പരിക്കേറ്റു. കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റ ബിനോ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ബിനോയി കടയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിവരുന്നതിനിടെ സമീപമുള്ള റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന പന്നി കുത്തനായി പാഞ്ഞെടുക്കുകയായിരുന്നു.

ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും പന്നി അടുത്ത റബർ തോട്ടത്തിലേയ്ക്ക് ഓടിക്കയറി. നാട്ടുകാർ കുരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യുവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് വെടിവെയ്ക്കാനായി പഞ്ചായത്ത് നിയോഗിച്ച ആൾ എത്തി തിരയുന്നതിനിടെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *