Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ശ​രീ​ര​ത്തി​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​പ​മാ​നം നേ​രി​ട്ട​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

സ​ല്യൂ​ട്ട് പ്രി​യ​പ്പെ​ട്ട ശാ​ര​ദ മു​ര​ളീ​ധ​ര​ൻ. നി​ങ്ങ​ൾ എ​ഴു​തി​യ ഓ​രോ വാ​ക്കും ഹൃ​ദ​യ​സ്പ​ർ​ശി​യാ​ണ്. ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തു​മാ​ണ്. ക​റു​ത്ത നി​റ​മു​ള്ള ഒ​ര​മ്മ എ​നി​ക്കു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം…

നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടെ​ന്ന് ശാ​ര​ദ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ​യും മു​ൻ​ഗാ​മി​യു​ടെ​യും നി​റം താ​ര​ത​മ്യം ചെ​യ്തു. ത​ന്‍റെ സു​ഹൃ​ത്താ​ണ് ഭ​ർ​ത്താ​വാ​യ( വി. ​വേ​ണു) മു​ൻ​ഗാ​മി​യു​മാ​യി ത​ന്നെ താ​ര​ത​മ്യം ചെ​യ്ത​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ശാ​ര​ദ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത് മു​ത​ൽ ഈ ​താ​ര​ത​മ്യം നേ​രി​ടേ​ണ്ടി​വ​രു​ന്നു. ക​റു​പ്പ് മ​നോ​ഹ​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *