Your Image Description Your Image Description

കൊച്ചി: നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവൻ്റെ മകൻ ശരത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെ നെട്ടൂർ-കുമ്പളം റയിൽവെ പാലത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

മൂന്നു സുഹൃത്തുക്കളോടൊപ്പം റെയിൽവേ മേൽപാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.ഉടൻ തങ്ങൾ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുവെന്നും സുഹൃത്തുക്കൾ പറയുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *