Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ടയിലെ ആറന്മുള്ള വാസ്തുവിദ്യാ ഗുരുകുലത്തിൽ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ്, ‘നിറച്ചാര്‍ത്ത്-2025 -ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു വിഭാഗങ്ങളായാണ് ക്ലാസ്.

ഏപ്രില്‍, മേയ് മാസങ്ങളിലെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെയാണ് ക്ലാസുകള്‍. ഏപ്രില്‍ ഏഴിന് ക്ലാസുകള്‍ ആരംഭിക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന് വാസ്തുവിദ്യാ ഗുരുകുലം ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
ഫോൺ: 9188089740, 9605458857, 0468-2319740

Leave a Reply

Your email address will not be published. Required fields are marked *