Your Image Description Your Image Description

മഹീന്ദ്ര അടുത്തിടെ XUV700 ന്‍റെ പുതിയ എബണി പതിപ്പ് പുറത്തിക്കിയിരുന്നു. മുൻ പതിപ്പിന്‍റെ വിലയും അപ്‌ഡേറ്റ് ചെയ്തു. ഔദ്യോഗിക വെബ്‌സൈറ്റിൽ XUV700 ന് 75,000 രൂപ വിലക്കുറവ് ലഭിച്ചു. ഉയർന്ന സ്‌പെക്ക് AX7, AX7 L എന്നിവയിലാണ് ഈ വിലക്കുറവ് ലഭിക്കുന്നത്.

പവർട്രെയിൻ സ്പെസിഫിക്കേഷൻ

XUV700 എസ്‌യുവിയുടെ വകഭേദങ്ങളിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 197 bhp കരുത്തും 380 പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ / 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. പെട്രോൾ എഞ്ചിൻ വകഭേദങ്ങൾക്ക് ഫ്രണ്ട്-വീൽ ഡ്രൈവ് ഉണ്ട്. ഡീസൽ എഞ്ചിൻ ഫ്രണ്ട്-വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് വകഭേദങ്ങളിൽ ലഭ്യമാണ്.

സവിശേഷതകൾ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സോണി 3D സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ XUV700 എസ്‌യുവിയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *