Your Image Description Your Image Description

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിപ്പിച്ചിരുന്നു . അത് മാധ്യമങ്ങളിൽ വലിയ വർത്തയാരുന്നു . എന്നാലതിനെതിരെ വർഗ്ഗീയ വിമർശനവുമായി മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയത് അത്ഭുതം തോന്നുന്നു .

ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നുമാണ് ഒ അബ്ദുള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ പറയുന്നത് .

മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ സന്ദർശനത്തിനെത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ റെസിപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.

‘മമ്മൂട്ടി മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്.

ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്’- ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞു.

ഇക്കാര്യത്തിൽ മമ്മൂട്ടിയുടെ വിശദീകരണം ആവശ്യമാണെന്നും മുസ്ലീം മതപണ്ഡിതന്മാർ ഈ വിഷയത്തിൽ ഇടപെടണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു. എന്നാൽ അബ്ദുള്ളയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

മുസ്ലീം സമുദായത്തിന്റെ ഒസിയത്ത് നിങ്ങൾക്ക് ആരാണ് എഴുതിത്തന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഇത്തരം നീർക്കോലികളുടെ പ്രസ്താവന അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും ഇതൊരു സുവർണ അവസരമായി ആരും കാണരുതെന്നുമാണ് പലരും അഭിപ്രായപ്പെട്ടത് .

യഥാർത്ഥത്തിൽ അബ്ദുള്ള ഇത്രയും വർഗ്ഗീയത കുത്തിവച്ചു ഇങ്ങനെയൊരു പ്രതികരണം പങ്കുവയ്ക്കരുതായിരുന്നു , മമ്മൂട്ടി നേരിട്ട് ഏതെങ്കിലും അമ്പലത്തിൽ പോയി പൂജ ചെയ്തിരുന്നെങ്കിൽ അബ്ദുല്ല പറയുന്നത് ശരിയാ , അയാൾക്കെതിരെ നടപടിയെടുക്കണം .

ഇത് മമ്മൂട്ടിയ്ക്ക് വേണ്ടി മോഹൻലാൽ അദ്ദേഹത്തിന്റെ വിശ്വസനമനുസരിച്ചാണ് പൂജ ചെയ്യിച്ചത് . ഓ അബുള്ളയുടെ മനസ്സ് ഇത്രയും കേട്ട മനസ്സാണല്ലോ , മമ്മൂട്ടി എന്ത് തെറ്റായ ചെയ്തത് ? മമ്മൂട്ടി നിങ്ങളുടെ മതത്തിന്റെ മാത്രം സ്വത്തല്ല , പൊതുസ്വത്താണ് ,

അദ്ദേഹത്തിന്റെ കല ആസ്വദിക്കുന്നതും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതുമായ ആരാധക വൃന്ദം നിങ്ങളുടെ സമുദായത്തിലെ ആളുകൾ മാത്രമല്ല , നാനാജാതി മതസ്ഥരാണ് . ആ ഒരു തിരിച്ചറിവെങ്കിലും അബ്ദുള്ളയ്ക്കുണ്ടാകണമായിരുന്നു , കഷ്ടം

Leave a Reply

Your email address will not be published. Required fields are marked *