Your Image Description Your Image Description

ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ ഇടംപിടിച്ചു. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്. മലയാളി താരങ്ങൾ ആരും പട്ടികയിൽ ഇടംപിടിച്ചില്ല.

അതേസമയം പേസർ രേണുക താക്കൂർ, ഓൾറൗണ്ടർ ജെമിമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, ഓപ്പണർ ഷഫാലി വർമ്മ എന്നിവർക്ക് ഗ്രേഡ് ബി കരാറുകൾ നിലനിർത്താൻ കഴിഞ്ഞു. യുവ ഓഫ് സ്പിന്നർ ശ്രേയങ്ക പാട്ടീൽ, ഫാസ്റ്റ് ബൗളർമാരായ ടൈറ്റാസ് സാധു, അരുന്ധതി റെഡ്ഡി, ഓൾറൗണ്ടർ അമൻജോത് കൗർ, വിക്കറ്റ് കീപ്പർ ഉമ ചേത്രി എന്നിവർക്ക് ആദ്യ കേന്ദ്ര കരാറുകൾ ലഭിച്ചു. യസ്തിക ഭാട്ടിയ, രാധ യാദവ്, അമൻജോത് കൗർ, ഉമ ചേത്രി, സ്നേഹ റാണ, പൂജ വസ്ത്രകർ എന്നിവർക്കാണ് സി ഗ്രേഡ് കരാർ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *