Your Image Description Your Image Description

ഗാലക്സി എ 26 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.സാംസങ്ങ​ന്റെ തന്നെ എക്‌സിനോസ് 1380 ചിപ്പ് കരുത്തിൽ ആണ് ഈ സാംസങ് ഗാലക്സി 5ജി ഫോൺ എത്തിയിരിക്കുന്നത്. പൊടി, ജല പ്രതിരോധത്തിന് IP67 റേറ്റിങ്സ് സഹിതമാണ് ഇത് അ‌വതരിപ്പിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ അ‌ടക്കമുള്ള സജ്ജീകരണങ്ങളും സാംസങ് ഈ ഫോണിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ26 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ.

ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഈ സാംസങ് 5ജി ഫോണിന്റെ കരുത്ത്. മാലി-ജി68 എംപി5 ജിപിയു, 8 ജിബി റാം, 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *