Your Image Description Your Image Description

പല വീടുകളിലും നേരിടുന്നൊരു പ്രശ്നമാണല്ലോ പല്ലി ശല്യം. വീട്ടിലെ മുക്കിലും മൂലയിലും പല്ലി കാരണം പൊറുതി മുട്ടിയിരിക്കുകയാണ്.
അലമാരകൾ, അടുക്കളയിലെ കബോർഡുകൾ, ഊണ് മേശ തുടങ്ങി എല്ലാ സ്ഥലവും പല്ലികൾ കീഴടക്കിയിരിക്കുകയാണ്.വീടുകളിലെ മാത്രമല്ല അടുക്കളയിലെയും പ്രധാന ശല്യക്കാരനാണ് പല്ലി. പാതി തുറന്നു കിടക്കുന്ന പാത്രങ്ങളില്‍ തലയിടും, ഓര്‍ക്കാപ്പുറത്ത് കാഷ്ടിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീടുകളില്‍ നിന്നും പല്ലികളെ തുരത്തേണ്ടത് പ്രധാനമാണ്. ഇവയെ കൊല്ലാതെ തന്നെ അടുക്കളയില്‍ നിന്നും ഓടിക്കാനുള്ള ചില എളുപ്പവഴികൾ ഉണ്ട്. വീട്ടിലെ തന്നെ ചില സാധനങ്ങൾ കൊണ്ട് തന്നെ ഇത്തരത്തിൽ പല്ലിയെ തുരത്താനല്ല ചില വഴികൾ നോക്കിയാലോ?

1. വെളുത്തുള്ളി

പല്ലികളെ തുരത്താനായി സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം കേട്ടാല്‍ പല്ലികള്‍ ഏഴ് അയലത്ത് പോലും വരില്ല. വെളുത്തുള്ളി ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇടുക. പല്ലിശല്ല്യത്തിനൊരു പരിഹാരമാകും

2. മുട്ടത്തോട്

പല്ലികളെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. മുട്ടയുടെ മണം പല്ലികളെ തുരത്താനുള്ള എഴുപ്പമാര്‍ഗം ആണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

3. കാപ്പിപ്പൊടി

പല്ലികളെ കൊല്ലാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും കൂടി ചേര്‍ന്ന മിശ്രിതം ചെറിയ ബോളുകളായി ചുരുണ്ടുക. ഈ ബോളുകള്‍ പല്ലി വരാന്‍ സാധ്യതയുള്ള ഇടങ്ങില്‍ കൊണ്ടുപോയി വയ്ക്കുക. ഇവ കഴിയ്ക്കുന്നതോടെ പല്ലികള്‍ ചാകും.

4. കുരുമുളക് സ്‌പ്രേ

കുരുമുളക് സ്‌പ്രേ, പല്ലികളെ തുരത്താനുള്ള മറ്റൊരുമാര്‍ഗമാണ്. ഇതിനായി കുരുമുളക് സ്‌പ്രേ കടയില്‍ പോയി വാങ്ങിക്കുകയൊന്നും വേണ്ട. വീട്ടില്‍ വച്ച് തന്നെ ഫല പ്രദമായ രീതിയില്‍ കുരുമുളക് സ്‌പ്രേ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം അല്‍പം കുരുമുളകും, മുളക് പൊടിയും ഒരു കുപ്പിയിലാക്കി അതിലേക്ക് അല്‍പം വെള്ളമൊഴിക്കുക. ഈ മിശ്രിതം നന്നായി കുലുക്കിയാല്‍ കുരുമുളക് സ്‌പ്രേ റെഡി.

5. ഉള്ളി

വെളുത്തുള്ളിയുടേതു പോലെ ഉള്ളിയുടെ മണവും പല്ലികള്‍ക്ക് അലര്‍ജിയാണ്. ഉള്ളി ജ്യൂസ് ഉണ്ടാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുക. പല്ലി പറപറക്കും.

6. നാഫ്തലിൻ ബോളുകൾ

ക്ലോസറ്റുകൾ, കിച്ചൺ ഡ്രോയറുകൾ, അണ്ടർ-സിങ്ക് ക്യാബിനറ്റുകൾ, ഷെൽഫുകൾ എന്നിവയിൽ പാറ്റാഗുളിക അഥവാ നാഫ്തലിൻ ബോളുകൾ സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാന്‍ സഹായിക്കും.

6. പക്ഷിത്തൂവല്‍

പ്രകൃതി ദത്തമായി പക്ഷികളുടെ ഭക്ഷണമാണ് പല്ലികള്‍. അതുകൊണ്ട് തന്നെ പക്ഷികളുടെ സാന്നിധ്യം പല്ലികള്‍ ഭയക്കും. പക്ഷിതൂവലെടുത്ത് വീടിന്റെ ഭാഗങ്ങളില്‍ തൂക്കിയിട്ടാല്‍ പക്ഷികളുടെ സാനിധ്യമുണ്ടെന്ന് ഭയന്ന് പല്ലികള്‍ പമ്പ കടക്കും.

7.തണുത്ത വെള്ളം

പല്ലികള്‍ക്ക് അതികം ചൂടോ തണുപ്പോ താങ്ങാനാകില്ല. വളരെ അതുകൊണ്ട് തന്നെ നല്ല തണുത്ത വെള്ളം(ഐസ് വാട്ടര്‍) ഇവയുടെ മേല്‍ ഒഴിച്ചാല്‍ പിടഞ്ഞുവീഴും, ഉടനെ ഇവയെ ടസ്പാനില്‍ എടുത്ത് പുറത്ത് കളയുക.

Leave a Reply

Your email address will not be published. Required fields are marked *