Your Image Description Your Image Description

ലോകം ഭാരതത്തെ സ്വീകരിക്കാന്‍ തയ്യാറായി ഇരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്‍കുന്നതില്‍ ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക് എന്ന വിഷയത്തിൽ   മൂന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം തിരുവനന്തപുരത്ത് നടത്തുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട വേദികളില്‍ പുത്തന്‍ ആശയങ്ങള്‍ പലപ്പോഴും മുന്നോട്ടു വയ്ക്കുന്നത് ഭാരതമാണ്. സങ്കീര്‍ണ്ണ വിഷയങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അന്താരാഷ്ട്ര നയന്ത്രരംഗത്ത് 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണത്.  അന്താരാഷ്ട്ര നയന്ത്രരംഗത്ത് 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണത്.

ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിയെക്കാള്‍ ലോകം ശ്രദ്ധിക്കുന്നത് സാങ്കേതിക രംഗത്തെ കുതിച്ചു കയറ്റമാണ്. ഡിജിറ്റലൈസേഷന്‍ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് ഭാരതം നേടിയ മുന്നേറ്റം ലോകം അത്ഭുതത്തോടുകൂടിയാണ് നോക്കി കാണുന്നത്.
നമ്മുടെ പുരോഗതിയും പ്രാദേശിക വികസനവും  ചരിത്രവും സംസ്‌ക്കാരവും ഉള്‍ക്കൊണ്ട്  നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമാണ്.

എല്ലാവരെയുംചേര്‍ത്തുപിടിച്ചുകൊണ്ട് ലോകത്തിനു വേണ്ടി നിലകൊള്ളുക എന്നതാണ് ഭാരതത്തിന്റെ നയതന്ത്ര രീതി. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യത്തില്‍ നിന്നുകൊണ്ട് ലോകത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്നത് ഭാരതത്തിന്റെ ദൗത്യമാണെന്നും ശ്രീ ജയശങ്കര്‍ പറഞ്ഞു.

ആത്മനിര്‍ഭര ഭാരതമാണ് നമ്മുടെ വികസനത്തിന്റെ അടിസ്ഥാനം.  രാമായണം പോലുള്ള ഗ്രന്ഥങ്ങള്‍ നമ്മുക്ക് വഴികാട്ടുന്നു. നയതന്ത്രചര്‍ച്ചകളില്‍ പുലര്‍ത്തേണ്ട സ്വീകാര്യുമായ മാതൃകകള്‍ രാമായണത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാനാകും.ഹനുമാനും അംഗദനും താരയും കാട്ടിയ നയതന്ത്രജ്ഞത മാതൃകാ പരമായിരുന്നു. രാമായണത്തിലെ കഥാ സന്ദര്‍ഭങ്ങളും അതിലെ കഥാ പാത്രങ്ങളുടെ നയതന്ത്ര ചാതുര്യതയും മാനവിക സമൂഹത്തിന് എന്നും വഴി കാട്ടിയായി നിലനില്‍ക്കും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ രാമായണവും രാമായണത്തിലെ കഥാപാത്രങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ജയശങ്കര്‍  പറഞ്ഞു.

പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യത്തില്‍ നിന്നുകൊണ്ട് ലോകത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയും ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യുക എന്നുള്ളതുമാണ് ഇന്ത്യയുടെ നയതന്ത്ര സമീപനം . കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് നമ്മുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ലോകത്തിന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് നയതന്ത്രമേഖലയിലുള്ള  ഭാരതത്തിന്റെ  സംസ്‌കാരമാണ് കാണിക്കുന്നത്.

പുതിയ ലോക ക്രമത്തില്‍ യോഗയ്ക്ക് ആഗോളതലത്തില്‍ കിട്ടിയ അംഗീകാരവും ധാന്യങ്ങളെ പരിപോഷിപ്പിക്കുന്ന  നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി  പറഞ്ഞു.

വിദേശകാര്യ സഹമന്ത്രി ശ്രീ വി.മുരളീധരനും പരിപാടിയിൽ സന്നിഹിതനായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *