Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പകൽ 12.30നു വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. തുടർന്നു പ്രധാനമന്ത്രി‌ സദസിനെ അഭിസംബോധന ചെയ്യും.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിനു ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതലത്തിലുള്ള പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

2023 നവംബർ 15നാണു വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആരംഭിച്ചത്. അതിനുശേഷം, രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്താറുണ്ട്. വിദൂരദൃശ്യസംവിധാനത്തിലൂടെ (നവംബർ 30, ഡിസംബർ 9, ഡിസംബർ 16, ഡിസംബർ 27) നാലുതവണ ആശയവിനിമയം നടത്തി. കഴിഞ്ഞ മാസം വാരാണസി സന്ദർശിച്ച പ്രധാനമന്ത്രി തുടർച്ചയായി രണ്ടുദിവസം (ഡിസംബർ 17നും 18നും) വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഗുണഭോക്താക്കളുമായി നേരിട്ടു സംവദിച്ചിരുന്നു.

യാത്രയിൽ പങ്കെടുത്തവരുടെ എണ്ണം 10 കോടി കടന്നു. 2024 ജനുവരി 5നാണു വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഈ സുപ്രധാന നാഴികക്കല്ലു പിന്നിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *