Your Image Description Your Image Description

ഒമാനിലെ ടൂറിസം മേഖലയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി പൈതൃക, ടൂറിസം മന്ത്രാലയം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇതിന്റെ ഫലമായി 271 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 459ഓളം ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്.

തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സ്ഥാപിതമായ നിയമത്തിന്റെ ചട്ടക്കൂടുകളിൽ നിന്നാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയുമാണ് ഇത്തരം കാമ്പയിനുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. മേഖലയിൽ യാതൊരു വിധ നിയമ ലംഘനങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇനിയും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *