Your Image Description Your Image Description

എറണാകുളം : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന കൃഷിവകുപ്പ് ,എറണാകുളം ജില്ലാ ഭരണകൂടം, ഡി ടി പി സി, കുടുംബശ്രീ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ കാർഷികോത്സവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന കാർഷികോത്സവ് 2025 ന് മൂവാറ്റുപുഴ ഇ.ഇ .സി മാർക്കറ്റ് ഗ്രൗണ്ട് വേദിയാകും.

മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം, അക്വേറിയം ടണൽ റൈഡ്, കാർഷിക പ്രദർശനം, സർക്കാർ- അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, നഴ്സറി സസ്യപ്രദർശനവും വിൽപ്പനയും തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ ആസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള, ഫുഡ് വ്ലോഗർ കോർണർ, വിപുലമായ കലാസന്ധ്യകൾ, അമ്യൂസ്മെൻറ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണറുകൾ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പുകൾ തുടങ്ങിയ പരിപാടികളും ഉണ്ടാകുമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ അറിയിച്ചു.

സ്റ്റാൾ ബുക്കിങ്ങിനും മറ്റ് വിശദവിവരങ്ങൾക്കും 9846322299, 9349911141 എന്നീ നമ്പറുകളിലോ mvpaagrifest@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *