Your Image Description Your Image Description

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വനം വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ ജനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്നതന്ന് ഇവിടുത്തെ ജനങ്ങളും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തിരിച്ചറിഞ്ഞില്ല.
ഒരു കൊലപാതക കേസിൽ കോടതി ശിക്ഷ വിധിക്കുന്നതുവരെ പ്രതിസ്ഥാനത്ത് നിൽക്കുമെന്നല്ലാണ്ട് അയാൾ കുറ്റവാളിയാകുന്നില്ല .

പ്രതി കുറ്റവാളിയാണന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയുമാണ്. ഇതിൽനിന്ന് വ്യത്യാസമുള്ളത്, വളരെ കുറച്ച് കേസുകൾക്ക് മാത്രമാണ്. പോക്സോ ,ഹരിജന പീഡനം ,മയക്കുമരുന്ന് തുടങ്ങിയ വിഷയങ്ങളിൽ ഇര പറയുന്നതു മുഖവിലയ്ക്കെടുത്ത് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

മയക്കുമരുന്ന് ഒരാളിൽ നിന്ന് കണ്ടെടുത്താൽ അത് തെളിവായി കണ്ട് കേസ് ചാർജ് ചെയ്യാം . ഈ മൂന്നു കേസുകളിൽ പ്രതിയുടെ ചുമതലയാണ് താൻ നിരപരാധിയാണന്ന് തെളിയിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ജീവന് ഭീഷണിയുണ്ടാകുന്ന അവസരങ്ങളിൽ , മൃഗങ്ങളെ കൊല്ലുവാനുള്ള അനുവാദം 1972 ലെ വന്യമൃഗസംരക്ഷണ നിയമത്തിൽ തന്നെ എഴുതി വച്ചിട്ടുണ്ട്.

എന്നാൽ വനത്തിനുള്ളിൽ നടക്കുന്ന നായാട്ടു പോലെയുള്ള കൃത്യങ്ങളിൽ വനംവകുപ്പിന് കൃത്യമായ നിയമങ്ങളുണ്ട് . അത് കൃത്യമായി നടപ്പാക്കേണ്ടതാണ്. വനത്തിന് പുറത്ത് സ്വകാര്യഭൂമിയിൽ അതായത് കൃഷിഭൂമിയിൽ മൃഗങ്ങൾ ഇറങ്ങി നാശനഷ്ടം വരുത്തുകയും മനുഷ്യരെ കൊല്ലുകയും ചെയ്യുമ്പോൾ സ്വയരക്ഷാർത്ഥം ഏതെങ്കിലും ഒരു മൃഗത്തെ വകവരുത്തിയാൽ മുൻപ് പറഞ്ഞതുപോലെയുള്ള വകുപ്പുകൾ ഉപയോഗിച്ച് ക്രൂരമായ രീതിയിലാണ് മനുഷ്യനെ വേട്ടയാടുന്നത്.

മനുഷ്യനെ കൊല്ലാൻ വന്ന മൃഗത്തെ വകവരുത്തിയെന്ന കേസിൽ താൻ നിരപരാധിയാണന്ന്, ആളും അർത്ഥവും നഷ്ടപ്പെടുത്തി വർഷങ്ങളോളം ചെരുപ്പുകൾ തേഞ്ഞു നടന്ന്‌ തെളിയിക്കേണ്ട ചുമതല പാവപ്പെട്ട കർഷന്റെ തലയിലാണ്.

ഇതിനെതിരെയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്തത് . നിയമത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകളുപയോഗിച്ച് , നിയമ ഭേദഗതി ഇല്ലാതെ തന്നെ ,കേവലം ഒരു എക്സിക്യൂട്ടീവ് ഓർഡർ, കേന്ദ്രസർക്കാരിറക്കിയാൽ പരിഹരിക്കാവുന്ന വിഷയങ്ങളെയുള്ളൂ .

വനത്തിന് പുറത്ത് സ്വകാര്യഭൂമിയിൽ നടക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളുടെയും ചുമതല സത്യത്തിൽ പോലീസിനാണ്. അത് ബോധപൂർവ്വം മറച്ചു വച്ചിട്ടാണ് വനം വകുപ്പ് ഇല്ലാത്ത അധികാരം ദുർവിനിയോഗം ചെയ്യുന്നത്.

ഇതിനു മാറ്റം വരണമെങ്കിൽ കേന്ദ്രസർക്കാർ കൃത്യമായ മാർഗരേഖകൾ വിശദീകരിച്ച് ഉത്തരവിറക്കേണ്ടതുണ്ട് . കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ മുഴുവൻ ജില്ലകളിലും കേരള കോൺഗ്രസുകാർ മലയോര യാത്രകൾ നടത്തി ജനങ്ങളെ ബോധവൽക്കരിക്കുകയും അതിന്റെ അവസാനഘട്ടമെന്ന നിലയിലാണ് ഡൽഹി ജന്തർ മന്തറിൽ ധർണ നടത്തിയതും സർക്കാരിന്റെ ശ്രദ്ധ
നേടിയതും.

കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടു നിവേദനം നൽകി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.നൂറുകണക്കിന് പ്രവർത്തകരാണ് ധർണ്ണയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയത്.
ഒരു കൈയിൽ കേരള കോൺഗ്രസിൻറെ പതാകതും മറു തോളിൽ തൻറെ ഓമന പൈതലുമായി സമരത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അജിതാ സോണി പ്രവർത്തകർക്കാവേശമായിരുന്നു .

ഈ സമരം നല്ലൊരു നീക്കമായിട്ടാണ് രാഷ്ട്രീയ കേന്ദ്രം വിലയിരുത്തുന്നത്. ഒരു വിഷയത്തിന്റെ മൂല കാരണം കണ്ടെത്തി അതിന് കൃത്യമായ പരിഹാരം നിർദ്ദേശിക്കുകയാണ് ജോസ് കെ മാണി ചെയ്തിരിക്കുന്നത്. അത് സത്യത്തിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *