Your Image Description Your Image Description

കഴിഞ്ഞ കുറച്ചു ദിവസമായി സുരേഷ് ഗോപിയെ കാണാൻ ഇല്ലായിരുന്നു . ആശമാരുടെ പ്രശ്നത്തിൽ കേരള സർക്കാരിനെതിരെ ഒരുപാട് കത്തിച്ചു നോക്കി. ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ ഒടുക്കം സൗജന്യ ഭക്ഷണ വിതരണവും നടത്തി നോക്കി. അതിലെങ്കിലും പിടിച്ചു കയറാമെന്നായിരുന്നു പ്രതീക്ഷ. അപ്പോഴുണ്ട് ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞ് സാർ ഇനി ഇങ്ങോട്ടു വരേണ്ടതില്ലെന്നും പ്രഗ്യാപണമല്ല, ഞങ്ങൾക്ക് വേണ്ടത് തീരുമാനമാണെന്നും പറഞ്ഞു ആശമാർ ഒരൊറ്റ ആട്ടായിരുന്നു. അതോടു കൂടി പുള്ളിയുടെ പൂതി അഞ്ചും കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ . അന്ന് പോയ പോക്കാണ്. പിന്നെ ഒരു അനക്കം വന്നത് ഇന്നലെയാണ്.

നമ്മളൊന്നും കരുതിയത് പോലെയല്ല കേട്ടോ കാര്യങ്ങൾ. സുരേഷ് ഗോപി ആശാ സമരത്തെ കണ്ടത് അങ്ങേയറ്റം ആത്മാർഥതയോടെ തന്നെയാണ്. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകുമാത്രേ. അല്ലാതെ ഇടയ്ക്കു വെച്ച് ചോർന്നു പോകാത്തതൊന്നുമില്ലത്രേ . ഇത് പുള്ളി സ്വയം പറഞ്ഞാൽ മതി.

ഇനിയിപ്പോ താനൊന്നും പറഞ്ഞു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയിട്ടാവും. നദ്ദ പാർലമെന്റിൽ പറഞ്ഞത് മാത്രമാണത്രെ പുളിയ്ക്കും പറയാനുള്ളത്. പുലിയ്ക്ക് കനത്തിൽ എവിടെ നിന്നോ ഒരു തട്ട് കിട്ടിയിട്ടുണ്ടെന്നും തോന്നുന്നു. ഇത്രയും കാലം എല്ലാം ചെയ്തത് പിണറായിയും കൂട്ടരുമെന്നു പറഞ്ഞ ആൾ ഇന്ന് പറയുന്നു സംസ്ഥാന ഗോവെര്മെന്റിനെ കുറ്റം പറയാൻ പറ്റില്ല എന്ന. എടുത്തു ചാടി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ലെന്നാണ് പുള്ളിയുടെ ഇപ്പോഴത്തെ അഭിപ്രായം. ഏറ്റവും കോമഡി പുള്ളി ഇത് തന്നെയാണത്രെ നേരത്തെയും പറഞ്ഞത്. മാധ്യമങ്ങളാണ് എല്ലാം വളച്ചൊടിച്ചതെന്നു.
ഇപ്പൊ എങ്ങനെ ഇരിക്കണ്? എല്ലാം ചെയ്തത് മാധ്യമങ്ങൾ. ഇങ്ങേര് വെളുപ്പിനെ മുതൽ കുളിച്ചു കുറിയും തൊട്ടൊണ്ട് സമര പന്തലിൽ പോയി വള വള പറയുമ്പോ ഓർക്കണമായിരുന്നു എല്ലാം റെക്കോർഡ് ആണെന്.

ആശാ വർക്കർമാരുടെ സമരപ്പന്തൽ സുരേഷ് ഗോപി സന്ദർശിക്കുകയും ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് പ്രതികരിക്കുകയും ചെയ്ത സുരേഷ് ഗോപി, അവരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാമെന്നു വാക്കും കൊടുത്തിട്ടുണ്ടെന്നാണ് കേട്ടത്.

ഏറ്റവും രസകരം, ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങൾ താഴ്ത്തിക്കാണേണ്ടതില്ല, പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്, അതെല്ലാം തോണ്ടിയെടുത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാണ് . ഇതൊന്നു മലയാളത്തിൽ പറയാൻ പറ്റുമോ മിസ്റ്റർ സുരേഷ് കോവി? എന്തോ കൂട്ടിയിട്ടു കത്തിച്ചതാണെന്ന് തോന്നുന്നു.

അതേസമയം പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ആശ വർക്കാർമാർ. ഈ മാസം 24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിയൊന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതേസമയം, വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. അനുമതി കിട്ടിയാൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ആവശ്യങ്ങൾ ഉന്നയിക്കും. കാണുമെന്ന് ഉറപ്പിച്ച് തന്നെയാണ് അനുമതി തേടിയതെന്നും വീണ ജോർജ് കൂട്ടിച്ചേർക്കുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *