Your Image Description Your Image Description

മലപ്പുറം: അബദ്ധത്തിൽ കിണറ്റില്‍ വീണയാളെ രക്ഷിക്കാനിറങ്ങിയ യുവാവും കുടുങ്ങി. വണ്ടൂര്‍ അമ്പലപ്പടി തുള്ളിശ്ശേരിയില്‍ മനോജ് നിവാസില്‍ രഞ്ജിത്തിന്റെ അറുപത് അടി താഴ്ചയുള്ള കിണറ്റിലാണ് യുവാക്കള്‍ അകപ്പെട്ടത്. ആള്‍മറയുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണ് പരിക്കേറ്റ സുജീഷ്, രക്ഷിക്കാന്‍ ഇറങ്ങിയ നിബിന്‍ എന്നിവരാണ് കുടുങ്ങിയത്. ഒടുവിൽ വിവരം അന്ഗ്നി രക്ഷ സേനയെ അറിയിച്ചു. ഇരുവരെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് അഗ്‌നിരക്ഷാ സേന കരയ്ക്കു കയറ്റി.

പരിക്കേറ്റയാളെ അഗ്നിശമന സേനയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തിരുവാലീ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ടി.ഒ.എല്‍ ഗോപാലകൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ പി.പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എം. ബിപിന്‍, ഷാജു, കെ. നിഷാദ്, ടി.പി ബിജിഷ്, കെ.സി. കൃഷ്ണകുമാര്‍, എച്ച്.എ സ് അഭിനവ് ഹോം ഗാര്‍ഡുമാരായ പി.അബ്ദുല്‍ ഷുക്കൂര്‍, കെ.ഉണ്ണികൃഷ്ണന്‍, കെ. അബ്ദുല്‍ സലാം, ടി. ഭരതന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *