Your Image Description Your Image Description

സാലിക് കമ്പനിയുടെ പേരിൽ നിക്ഷേപം വാഗ്ദാനം ചെയ്തും നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ വിലയ്ക്കു ടിക്കറ്റ് നൽകാമെന്നു പറഞ്ഞും തട്ടിപ്പ്. നിക്ഷേപത്തിന് തയാറാകുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് സ്ഥിര നിക്ഷേപ ലാഭം ലഭിക്കുമെന്ന തരം വ്യാജപരസ്യങ്ങൾ നൽകിയാണ് കെണിയൊരുക്കുന്നത്.

സാലിക് കമ്പനിയിൽ നിക്ഷേപ അവസരം നൽകാം എന്നാണ് വാഗ്ദാനം. ആളുകളെ ആശയകുഴപ്പത്തിലാക്കിയാണ് പ്രചാരണം. സമൂഹമാധ്യമത്തിൽ പരസ്യം നൽകി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് വ്യാജ പരസ്യക്കാർ സ്വകാര്യ നമ്പരിലേക്ക് അയയ്ക്കും. സാലിക്കിന്റെ ബ്രാൻഡിങ് അടക്കമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇടനിലക്കാർ വഴിയുള്ള ഇത്തരം പ്രചാരണങ്ങളും ലിങ്കുകളും അവഗണിക്കണമെന്ന് സാലിക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *