Your Image Description Your Image Description
Your Image Alt Text

ഗസ്സയിൽ ഹമാസിനെ തകർത്തതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാറി പറഞ്ഞു. കമാൻഡർമാരും ചട്ടക്കൂടുമില്ലാതെ ഒറ്റപ്പെട്ട ഹമാസ് പോരാളികൾ ഇപ്പോഴും വടക്കൻ ഗസ്സയിൽ ഉണ്ടാകുമെങ്കിലും സംഘടിത ആക്രമണത്തിന് ഇനിയവർക്ക് കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. 8000ത്തോളം ഹമാസ് പോരാളികളെ ഇവിടെ വധിച്ചതായാണ് അവകാശവാദം. വടക്കൻ ഗസ്സയിൽ വ്യോമാക്രമണം തൽക്കാലം അവസാനിപ്പിക്കുകയാണെന്ന് അവർ സൂചന നൽകി.

ഇനി മധ്യ, തെക്കൻ ഗസ്സയെ ലക്ഷ്യമാക്കും. അതേസമയം ഹമാസിനെ തുടച്ചുനീക്കൽ, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങി പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കാതെ ഗസ്സ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *