Your Image Description Your Image Description

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ കൊ​ച്ചി​യി​ലെ പു​തി​യ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ കേ​ന്ദ്രം എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ടാ​റ്റാ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ജി​റ്റ​ല്‍ ട​ച്ച് പോ​യ​ന്‍റ്​ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​ത്യാ​ധു​നി​ക ​േഡ​റ്റ, നി​ര്‍മി​ത​ബു​ദ്ധി സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ച്ച് എ​യ​ര്‍ ഇ​ന്ത്യ​യെ ആ​ധു​നി​ക- ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള എ​യ​ര്‍ലൈ​ന്‍ ആ​ക്കു​ന്ന​തി​ല്‍ ഈ ​കേ​ന്ദ്രം ശ്ര​ദ്ധ പ​തി​പ്പി​ക്കും.

കൊ​ച്ചി ഇ​ന്‍ഫോ​പാ​ര്‍ക്ക് ഫേ​സ് ര​ണ്ടി​ലെ കാ​സ്പി​യ​ന്‍ ടെ​ക്പാ​ര്‍ക്കി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സെ​ന്‍റ​ര്‍ സ​ഹാ​യി​ക്കു​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ കാം​പ്‌​ബെ​ല്‍ വി​ല്‍സ​ണ്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *