Your Image Description Your Image Description

ഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ തിക്കും തിരക്കും. 5 ട്രെയിനുകള്‍ വൈകിയതാണ് തിരക്കിന് കാരണമായത്. പ്ലാറ്റ്‌ഫോം നമ്പര്‍ 12, 13 ലും നിരവധി യാത്രക്കാര്‍ എത്തിയതാണ് കാരണം. തിരക്ക് നിയന്ത്രിക്കാനായെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും പൊലീസ് വിശദീകരണം.

ശിവഗംഗ എക്‌സ്പ്രസ്, സ്വതന്ത്ര സേനാനി എക്‌സ്പ്രസ്, ജമ്മു രാജധാനി എക്‌സ്പ്രസ്, ലഖ്‌നൗ മെയില്‍, മഗധ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകിയതാണ് തിക്കിനും തിരക്കിനും വഴി വച്ചത്. ഇത് റെയില്‍വേ സ്റ്റേഷനിലെ 12, 13 പ്ലാറ്റ്ഫോമുകളില്‍ ധാരാളം യാത്രക്കാര്‍ തടിച്ചുകൂടാന്‍ കാരണമായി.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ പൊലീസ് ഉടനടി സ്വീകരിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *