Your Image Description Your Image Description

75 വയസ് പ്രായ പരിധി കർശനമാക്കാൻ കേന്ദ്ര കമ്മിറ്റിയിലും ധാരണയായതോടെ ,ഏപ്രിൽ രണ്ടിന് തുടങ്ങുന്ന 24-ാം മധുര പാർട്ടി കോൺഗ്രസിൽ സി.പി.എം നേതൃത്വത്തിലേക്ക് പുതുമുഖങ്ങളും കടന്നു വരുമെന്നുറപ്പായി. ജനറൽ സെക്രട്ടറി പദത്തിലേക്ക് നിലവിലെ പി.ബി അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവുലു, കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ഒഴികെ കമ്മിറ്റികളിൽ മറ്റാർക്കും 75 വയസ് പ്രായ പരിധിയിൽ ഇളവു നൽകേണ്ടെന്നാണ് പൊതു നിലപാട്. എന്നാൽ പൊളിറ്റ് ബ്യൂറോയിലെ മറ്റു ചില മുതിർന്ന നേതാക്കൾക്കും ഇളവ് അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഡൽഹിയിൽ സമാപിച്ച കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നുവന്നു .

പി.ബിയിൽ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്‌ണൻ എന്നിവർക്കാണ് പ്രായ പരിധി ബാധകമാകുക. പിണറായിക്കൊപ്പം വൃന്ദാകാരാട്ടിനും മണിക് സർക്കാരിനും ഇളവു നൽകണമെന്ന ആവശ്യമാണുയർന്നത്.

ആരോഗ്യ പ്രശ്‌നങ്ങളാൽ ദേശീയ തലത്തിൽ സജീവമാകാൻ മണിക് സർക്കാർ ആഗ്രഹിക്കുന്നില്ല. വൃന്ദാ കാരാട്ടിന് ഇളവു നൽകിയാൽ വനിതാ ജനറൽ സെക്രട്ടറിയെന്ന തലത്തിൽ പരിഗണിച്ചേക്കാം. പാർട്ടി സെന്ററിലെയും ദേശീയ രാഷ്‌ട്രീയത്തിലെയും അനുഭവം എം.എ. ബേബിക്ക് അനുകൂലമാണെങ്കിലും ,പാർട്ടി കേരളത്തിൽ ഒതുങ്ങുന്നുവെന്ന വിമർശനത്തിന് കാരണമായേക്കാം.

അനുഭവ സമ്പത്തും മുതിർന്ന നേതാവെന്ന പരിഗണനയും ആന്ധ്രയിൽ നിന്നുള്ള ബി.വി. രാഘവുലുവിനും വർഗ, ബഹുജന സംഘടനകളിലെ സംഘടനാ പരിചയം മഹാരാഷ്‌ട്രയിൽ നിന്നുള്ള അശോക് ധാവളെയ്‌ക്കും സാദ്ധ്യതകൾ നൽകുന്നു. പ്രായ പരിധി കർശനമാക്കിയാൽ കേന്ദ്ര കമ്മിറ്റിയിലും പതിനഞ്ചോളം നേതാക്കളുടെ ഒഴിവു വരും. കേരളത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടം നേടാതിരുന്ന എം.ബി. രാജേഷിനെപ്പോലുള്ള യുവ നേതാക്കൾക്ക് അവസരം ലഭിച്ചേക്കാം. മധുര പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള എല്ലാ രേഖകൾക്കും കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി.

പി.​ബി​യി​ൽ​ ​നി​ന്ന് ​പ്രാ​യ​പ​രി​ധി​യു​ടെ​ ​പേ​രി​ൽ​ ​ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​വ​രെ​ ​ക്ഷ​ണി​താ​ക്ക​ളാ​ക്കാ​ൻ​ ​സാ​ദ്ധ്യതയുണ്ട് .
,​മു​ഖ്യ​മ​ന്ത്രി​ക്ക് ​പു​റ​മെ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​ ​എം.​എ.​ബേ​ബി,​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​എ​ന്നി​വ​രാ​ണ് ​നി​ല​വി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​പി.​ബി​ ​അം​ഗ​ങ്ങ​ൾ.

കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഒ​രാ​ൾ​ ​കൂ​ടി​ ​പോ​ളി​റ്റ് ​ബ്യൂ​റോ​യി​ലേ​ക്ക് ​എ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന. കേ​ന്ദ്ര​ ​ക​മ്മി​റ്റി​യി​ൽ​ 14​ ​പേ​രാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ത്.​ ​ഇ​തി​ൽ​ ​പി.​കെ.​ശ്രീ​മ​തി​യും​ ​എ.​കെ.​ബാ​ല​നും​ ​ഒ​ഴി​വാ​കും.​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യി​ലേ​ക്കും​ ​പു​തു​മു​ഖ​ങ്ങ​ളെ​ത്തും.

മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​ഒ​രു​മി​ച്ച് ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​യു​മ്പോ​ൾ​ ​അ​നു​ഭ​വ​സ​മ്പ​ന്ന​രു​ടെ​ ​അ​ഭാ​വ​മു​ണ്ടാ​വു​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലു​യ​ർ​ന്നു.​ ​ഈ​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാ​നാ​ണ് ​ഒ​ഴി​യു​ന്ന​ ​നേ​താ​ക്ക​ളെ​ ​ക്ഷ​ണി​താ​ക്ക​ളെ​ന്ന​ ​ത​ര​ത്തി​ൽ​ ​പാ​ർ​ട്ടി​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​ ​നി​ല​നി​റു​ത്താ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *