Your Image Description Your Image Description

വാഷിങ്ടണ്‍: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ അമേരിക്ക റദ്ദാക്കുന്നു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കും.

അതുപോലെ ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ.2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,32,000 ആളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിയ ഇവര്‍ക്ക് യു.എസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *